ഗുലാം റസൂൽ സന്തോഷ് എന്ന കാശ്മീരി കലാകാരൻ 1964 ൽ അമർനാഥ് ഗുഹകൾ സന്ദർശിച്ചു. അതിനു ശേഷം അദ്ദേഹം നടത്തിയ രചനകൾ തന്ത്ര തത്വ ശാസ്ത്രം, കശ്മീരിലെ ശൈവാരാധന എന്നീ വിഷയങ്ങളിൽ മതപരമായ ഇന്ത്യൻ പ്രതിമാ നിർമാണ നിയമങ്ങൾ അനുസരിച്ചുള്ള അമൂർത്ത രൂപത്തിൽ ആണ് കാണപ്പെടുന്നത്. 1950 കളിലെ ബോംബെ പ്രോഗ്രെസിവ് ആർട്ടിസ്റ്സ് ഗ്രൂപ്പിൽ നിന്നും പ്രചോദനം നേടി ആരംഭിച്ച കശ്മിരിലെ പ്രോഗ്രെസിവ് ആർട്ടിസ്റ്സ് ഗ്രൂപ്പിൽ അദ്ദേഹം അംഗമായി. കുടുമ്പം പോറ്റാനായി പരസ്യങ്ങൾ വരക്കുകയും, പേപ്പർ മാഷെ ഉപയോഗിച്ച് രൂപങ്ങൾ ഉണ്ടാക്കുകയും , നെയ്തു പണിയിൽ ഏർപ്പെടുകയും ചെയ്ത ജി.ആർ . സന്തോഷ് പിന്നീട് ലളിത കലാ അക്കാഡമി പുരസ്കാരവും 1977 ൽ പദ്മശ്രീയും കരസ്ഥമാക്കി.
You are all set!
Your first Culture Weekly will arrive this week.