ബംഗാൾ സ്‌കൂളിലെ അംഗമാണ് ജാമിനി റോയ്. അകൃത്രിമമായ ഭാരതീയ കലയെ അന്വേഷിച്ച് നടത്തിയ തിരച്ചിൽ അദ്ദേഹത്തെ കാളി ഘട്ടിലെ നാടൻ കലകളിലേക്കും , ബംഗാളിന്റെ സ്ക്രോൾ പേന്റിങ്ങിലേക്കുമാണ് എത്തിച്ചത്. തുടക്കത്തിൽ ഏകവർണ്ണമായ രചനകൾ ആണ് അദ്ദേഹം പരീക്ഷിച്ചു നോക്കിയത്. പിന്നീട് ഭാരതത്തിലെ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് ലളിതമായ എന്നാൽ ശ്രദ്ധയാകർഷിക്കുന്ന ഗ്രാമീണ ജീവിത ചിത്രണങ്ങൾ, സ്ത്രീ രൂപങ്ങൾ , ഇതിഹാസത്തിൽനിന്നുള്ള ചിത്രങ്ങൾ എന്നിവക്ക് രൂപം കൊടുത്തു.1955 ൽ പദ്മ ഭൂഷൺ ബഹുമതി അദ്ദേഹത്തിന് നൽകപ്പെട്ടു.
You are all set!
Your first Culture Weekly will arrive this week.