ബംഗാൾ സ്‌കൂളിന്റെ വിദ്യാർത്ഥിയായ ജാമിനി റോയ് പരമ്പരാഗതമായ ഇന്ത്യൻ കലയുടെയും, പാശ്ചാത്യ കലാ രൂപങ്ങളുടെയും സംഗമത്തിലൂടെ നടത്തിയ രചനകൾക്കാണ് പ്രശസ്‌തി നേടിയത്. തനതായ ഭാരതീയ കലക്കുവേണ്ടിയുള്ള അന്വേഷണം അദ്ദേഹത്തെ കാളിഘാട്ടിലെ നാടൻ കലാ രൂപങ്ങളിലേക്കും, ബംഗാളി ചുരുൾ ചിത്രങ്ങളിലേക്കും നയിച്ചു .ആദ്യം അദ്ദേഹം ഏകവർണ്ണ ചിത്രങ്ങളാണ് ചെയ്തത്. അതിനു ശേഷം പ്രകൃതി ദത്തമായ ഇന്ത്യൻ നിറങ്ങളുപയോഗിച്ച് ലളിതമായ, എന്നാൽ ശ്രദ്ധേയമായ ഗ്രാമ ദൃശ്യങ്ങൾ, സ്ത്രീ രൂപങ്ങൾ, ഇതിഹാസ കഥകളിലെ സന്ദർഭങ്ങൾ എന്നിവ വരച്ചു. ഇന്ന് ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം, ഫ്ലോറിഡ യൂണിവേഴ്സിറ്റിയിലെ ഹൺ മ്യൂസിയം ഓഫ് ആർട്ട്, ന്യൂ ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് എന്ന് തുടങ്ങി അനേകം ശേഖരങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
You are all set!
Your first Culture Weekly will arrive this week.