1955 ൽ പദ്മ ഭൂഷൺ നൽകി രാജ്യം ആദരിച്ച കലാകാരനാണ് ജെമിനി റോയ്. ബംഗാൾ സ്‌കൂളിൽ പരിശീലനം നേടിയ ഈ പ്രശസ്ത ചിത്രകാരൻ തന്റെ രചനകൾ കൂടിയ വിലക്ക് വിൽക്കുവാൻ ഒരിക്കലും ശ്രമിച്ചില്ല. തനതായ ഇന്ത്യൻ കലാ പാരമ്പര്യം തേടിപ്പോയ അദ്ദേഹം കാളിഘട്ടിലെ നാടൻ കലാ രൂപങ്ങളും, ബംഗാളിലെ ചുരുൾ ചിത്രങ്ങളും ( scroll painting) കണ്ട് ആകർഷിക്കപ്പെട്ടു. ആദ്യം അദ്ദേഹം ഏകവർണ്ണമായ ചിത്രങ്ങളാണ് വരച്ചത്. പിന്നീട് ഇന്ത്യയിലെ പ്രകൃതിദത്തങ്ങളായ നിറങ്ങൾ ഉപയോഗിച്ച് ഗ്രാമ കാഴ്ചകൾ, സ്ത്രീകൾ, ഇതിഹാസ കഥകളിലെ സന്ദർഭങ്ങൾ എന്നിവ ലളിതവും അതെ സമയം ആകർഷകവുമായ രീതിയിൽ വരയ്ക്കുവാൻ തുടങ്ങി. രാജ്യത്തിലും വിദേശത്തും ഉള്ള അനേകം കലാ ശേഖരങ്ങളിൽ അദ്ദേഹത്തിൻറെ രചനകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. 'ഒൻപതു മാസ്റ്റേഴ്സ്''ൽ ഒരാൾ എന്ന നിലയിൽ കാണേണ്ട, ഒരു നിധി പോലെ സൂക്ഷിക്കേണ്ട, കലാകാരനാണ് ജെമിനി റോയ്.