Loading

അൺ ടൈറ്റിൽഡ്

Jamini Roy

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ഒരു നിധി പോലെ സൂക്ഷിക്കേണ്ട 'ഒൻപതു മാസ്റ്റർ' മാരിൽ ഒരാളായ ജെമിനി റോയ് പെയ് ന്റിങ്ങിൽ മാത്രമല്ല കഴിവ് തെളിയിച്ചത് . ഇന്ത്യൻ ഗ്രാമങ്ങളിലെ പാരമ്പര്യത്തിൽ അധിഷ്ഠിതമായി അദ്ദേഹം ചെയ്ത മരം കൊണ്ടുള്ള ശില്പങ്ങൾ ബംഗാളിലെ പരമ്പരാഗത കലയെയാണ് പ്രതിഫലിപ്പിക്കുന്നത്. ബംഗാൾ സ്‌കൂളിന്റെ ഭാഗമായ അദ്ദേഹം തനതായ ഇന്ത്യൻ കലയെ അന്വേഷിച്ചപ്പോൾ ചെന്നെത്തിയത് കാളിഘട്ടിലെ നാടൻ കലാ രൂപങ്ങളിലും, ബംഗാളിലെ ചുരുൾ പെയ് ന്റിങ്ങിലുമാണ് . ബംഗാളിലെ ഗ്രാമങ്ങളിൽ താമസിക്കുന്ന സാന്താൾ വർഗക്കാർ റോയിയുടെ പ്രധാന വിഷയങ്ങളിൽ ഒന്നായിരുന്നു. ആദ്ദ്യം അദ്ദേഹം ഒറ്റ നിറത്തിലുള്ള ചിത്രങ്ങളാണ് വരച്ചിരുന്നത്. പിന്നീട് ഇന്ത്യയിലെ പ്രകൃതി ദത്തമായ നിറങ്ങൾ ഉപയോഗിച്ച് ഗ്രാമ ദൃശ്യങ്ങൾ , സ്ത്രീ രൂപങ്ങൾ , ഇതിഹാസ കഥകൾ എന്നിവ ലളിതമായ എന്നാൽ ശ്രദ്ധപിടിച്ചു പറ്റുന്ന വരകളിലൂടെ സൃഷ്ടിച്ചു. 1955 ൽ അദ്ദേഹത്തെ പദ്മ ഭൂഷൺ നൽകി ആദരിച്ചു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ജാമിനി റോയ്
  • Creator Lifespan: Circa 1887-1972
  • Location Created: India
  • Physical Dimensions: 14 x 18 cm
  • Medium: Tempera on paper
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites