"ഒൻപതു മഹാകലാകാരന്മാർ" (Nine Masters ) എന്ന് വിശേഷിക്കപ്പെട്ട , നിധി പോലെ കാത്തു സൂക്ഷിക്കേണ്ടവരിൽ ഒരാളാണ് ജെമിനി റോയ് . ബംഗാൾ സ്‌കൂളിൽ ഉൾപ്പെടുന്ന അദ്ദേഹം, ബഹുമുഖ പ്രതിഭയുള്ള, പരീക്ഷണകുതുകിയായ കലാകാരനായിരുന്നു. തനതായ ഭാരതീയ കല തേടിപ്പോയ ജെമിനി റോയ്, കാളിഘട്ടിലെ നാടൻ കലാ സമ്പ്രദായത്തിലേക്കും, ബംഗാളിലെ ചുരുൾ ചിത്രണങ്ങളിലുമാണ് എത്തി ചേർന്നത്. അദ്ദേഹം ആദ്യം ഏകവർണ്ണത്തിലുള്ള രചനകളിലാണ് പരീക്ഷണം നടത്തിയത്. പിന്നീട് ഇന്ത്യയിലെ പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് ലളിതവും അതെ സമയം ആകർഷണീയവുമായ ഗ്രാമീണ കാഴ്ചകൾ, സ്ത്രീകൾ. ഇതിഹാസങ്ങളിലെ സന്ദർഭങ്ങൾ എന്നിവ വരയ്ക്കുവാൻ തുടങ്ങി. യേശു ക്രിസ്തുവിന്റെ രൂപം അദ്ദേഹം പല തവണ വരച്ചിട്ടുണ്ട്. ഭാരതീയ ശൈലിയിൽ കൃസ്തുവിനെ വരച്ച ആദ്യ കലാകാരനായിരിക്കണം ജെമിനി റോയ്. 2017 ഏപ്രിൽ 11 ന് അദ്ദേഹത്തിന്റെ 130 താമത് ജന്മദിവസത്തിൽ റോയിയെ ബഹുമാനിച്ചുകൊണ്ട്, ഗൂഗിൾ ഇന്ത്യ ഒരു ഗൂഗിൾ ഡൂഡിൾ അദ്ദേഹത്തിനായി സമർപ്പിച്ചു.
You are all set!
Your first Culture Weekly will arrive this week.