ഇന്ത്യൻ കലയിലെ ഒരു അസാമാന്യ പ്രതിഭയും , പണ്ഡിതനുമാണ് കൽപാത്തി ഗണപതി സുബ്രമണ്യം എന്ന കെ. ജി. സുബ്രമണ്യം . നന്ദലാൽ ബോസ്, ബിനോദ് ബിഹാരി മുഖർജി എന്നിവരുടെ കീഴിൽ ശാന്തി നികേതനിലാണ് അദ്ദേഹം പരിശീലനം നേടിയത്. 1951 ൽ ബറോഡയിലെ എം എസ യൂ വിലെ ഫാക്കൽറ്റി ഓഫ് ഫൈൻ ആർട്ടിൽ അധ്യാപകനായി. ശാന്തിനികേതനിലെ പാരമ്പര്യമനുസരിച്ചുള്ള , ഒരു പഠന ക്രമം അദ്ദേഹം അവിടെ കൊണ്ട് വന്നു. ചുമർ ചിത്രങ്ങൾ, നാടൻ കലകളുടെയും, ഗോത്ര വർഗ്ഗ കലകളുടെയും ഇപ്പോഴും ഉള്ള പരമ്പരാഗത രീതി എന്നിവ സമന്വയിപ്പിച്ചിട്ടുള്ളതായിരുന്നു ആ പാഠ്യക്രമം. ഇന്ത്യൻ ഐതിഹ്യങ്ങൾ, പുരാണങ്ങൾ എന്നിവയിൽ നിന്നും ഉത്തേജനം നേടിയ അദ്ദേഹം, പെയ്‌ന്റിംഗ് , ചുമർ ചിത്രങ്ങൾ, മൺപാത്രങ്ങൾ, നെയ്ത്ത്, ഗ്ലാസ് പെയ്‌ന്റിംഗ് എന്നിങ്ങനെയുള്ള വിവിധ മാധ്യമങ്ങളിൽ രചനകൾ നടത്തി. സമകാലീക ഭാരതീയ കലകളുടെ പഠനത്തിൽ, അദ്ദേഹം രചിച്ചിട്ടുള്ള ഇന്ത്യൻ കലകളെപ്പറ്റിയുള്ള പഠനങ്ങൾ ഏറെ സഹായകമാണ്.