Loading

അൺ ടൈറ്റിൽഡ്

ഖേംരാജ്1976

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

ബോംബയിലെ കലാ പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് പി. ഖേംരാജ് ജനിച്ചത് . വയലിൻ വായിക്കുന്നതിലും അദ്ദേഹം വിദഗ്ദനായിരുന്നു. പണ്ഡിറ്റ് രവി ശങ്കറിൽ നിന്നും അദ്ദേഹം സിത്താറും അഭ്യസിച്ചു. ആധുനിക പ്രിന്റ് നിർമാണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന സ്റ്റാൻലി വില്യം ഹയറ്ററിൽ നിന്നും അദ്ദേഹം പുതിയ രീതികളും മറ്റും മനസ്സിലാക്കി. വരയെ ഒരു ജീവശക്തിയായി ഉപയോഗിച്ച് രൂപങ്ങൾ ചമയ്ക്കാൻ അദ്ദേഹത്തിന് സാധിച്ചു. പാലസികാർ , അൽമേൽകർ എന്നിവരുടെ സ്വാധീനം അദ്ദേഹത്തിന്റെ രചനകളിൽ കാണാവുന്നതാണ്. പാരിസിൽ നിന്നും തിരിച്ചു വന്നതിനു ശഷം സ്വന്തമായ ഒരു അമൂർത്ത രചനാ ശൈലി അദ്ദേഹം ഉണ്ടാക്കി. ഇതിൽ മൌണ്ട് ബോർഡിൽ അക്രിലിക്, അല്ലെങ്കിൽ ഒരു സങ്കര മാധ്യമം ഉപയോഗിച്ചാണ് അദ്ദേഹം രചനകൾ നടത്തിയത്. സിംഗിംഗ് ലൈൻസ് എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ശക്തമായ രചനകൾ ജീവിതത്തിൽ നേരിട്ട് അനുഭവിച്ച കണ്ടുമുട്ടലുകളിൽ നിന്നും സ്വാധീനങ്ങളിൽ നിന്നും ഉടലെടുത്തവയാണ്.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: ഖേംരാജ്
  • Date Created: 1976
  • Location Created: India
  • Physical Dimensions: 85 x 56 cm
  • Medium: Serigraph
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites