Loading

അൺ ടൈറ്റിൽഡ്

നരേൻ നാഥ്1989

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

മഹാരാഷ്ട്ര സ്വദേശിയായ നരേൻ നാഥ് 1960 ൽ ജെ.ജെ. സ്‌കൂൾ ഓഫ് ആർട്സിൽ നിന്നും ബിരുദം കരസ്ഥമാക്കി. അമൂർത്ത രൂപങ്ങളുടെ മേഖലയിൽ പരീകഷണങ്ങൾ നടത്തിയവരിൽ ഒരാളായ നരേൻ നാഥ് ചുരുങ്ങിയ നിറങ്ങൾ മാത്രം ഉപയോഗിച്ച് നാമമാത്രമായ നിറങ്ങളിൽ കളർ ഫീൽഡുകൾ വരച്ചു. അദ്ദേഹത്തിന്റെ അമൂർത്ത ശൈലിയിലുള്ള രചനകളിൽ കടുത്ത , ഊര്‍ജ്ജസ്വലമായ, അല്ലെങ്കിൽ താളാത്മകമായ വരകൾക്കു പകരം, നേർത്ത , സ്വച്ഛന്ദമായ വരകളിലൂടെ പ്രതലത്തിൽ തൂങ്ങി നിൽക്കുന്ന രൂപങ്ങളുടെ സൂചനകൾ മാത്രമുള്ളവയായിട്ടാണ് കാണപ്പെടുന്നത്. ഈ തരത്തിൽ വരയ്ക്കുന്ന ചിത്രകാരന്മാർ വളരെ കുറവാണ്; അവരുടെ കലാ സപര്യയിൽ ഒറ്റപെട്ടവരുമാണ്.
80 കളിലും , 90 കളിലും , ലളിത കലാ സ്റ്റുഡിയോയുടെ മാനേജിങ് കമ്മിറ്റി, ഭാരത് ഭവന്റെ ഉപദേശക സമിതി എന്നിവയിൽ നാഥ് അംഗമായിരുന്നു. ഇന്ത്യക്കകത്തും പുറത്തുമുള്ള അനേകം കലാ ശേഖരങ്ങളിൽ നാഥിന്റെ രചനകൾ ഉണ്ട്. അവയിൽ എൻ ജി എം എ , ഫോർഡ് ഫൗണ്ടേഷൻ , റോക്ഫെല്ലർ ഫൗണ്ടേഷൻ എന്നിവയും ഉൾപ്പെടുന്നു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: നരേൻ നാഥ്
  • Date Created: 1989
  • Location Created: India
  • Physical Dimensions: 96 x 76 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites