Loading

അൺ ടൈറ്റിൽഡ്

Paresh Maity1990

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

വിപുലമായ അളവിൽ പെയ്ൻറ്റിംഗുകൾ, ശില്പങ്ങൾ, ഇൻസ്റ്റലേഷനുകൾ എന്നിവ ചെയ്തിട്ടുള്ള കലാകാരനാണ് പരേഷ് മൈതി . അത്ഭുതാവഹമായ അത്രയും എണ്ണം രചനകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. കൊൽക്കൊത്തയിലെ ഗവണ്മെന്റ് കോളേജ് ഓഫ് ആർട്ട് ആൻഡ് ക്രാഫ്റ്റിൽ നിന്നും ഫൈൻ ആർട്സിൽ ബിരുദം നേടിയ അദ്ദേഹം ഡൽഹി കോളേജ് ഓഫ് ആർട്ട്സിൽ നിന്നും ക്‌ളാസിൽ ഒന്നാമനായി മാസ്റ്റർ ഓഫ് ഫൈൻ ആർട്ട്സും നേടി. അദ്ദേഹം ജലച്ചായം ഉപയോഗിച്ച് വിശദമായ പ്രകൃതി ദൃശ്യങ്ങൾ വരച്ചു. തന്റെ സുന്ദരമായ ഗ്രാമത്തിൽ നിന്നും അതിനടുത്ത സ്ഥലങ്ങളിൽ നിന്നുമാണ് അദ്ദേഹം പ്രചോദനം കണ്ടെത്തിയത്. എണ്ണ ചായം , അക്രിലിക്കും കളിമണ്ണും, ലോഹങ്ങൾ, വിവിധ മാധ്യമങ്ങൾ ചേർത്ത് എല്ലാം അദ്ദേഹം രചനകൾ നടത്തിയിട്ടുണ്ട്. നാല്പതു കൊല്ലത്തിനിടയിൽ 81 ഏകാംഗ പ്രദർശനങ്ങൾ മൈതി നടത്തിയിട്ടുണ്ട്. ബ്രിട്ടീഷ് മ്യൂസിയം, ന്യൂ ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, എന്നിവിടങ്ങളിൽ അടക്കം അനേകം സ്ഥലങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. 850 അടി നീളമുള്ള ഇന്ത്യയിലെ ഏറ്റവും നീളമുള്ള പെയ്ൻറ്റിംഗ് അദ്ദേഹത്തിന്റേതാണ്. ഓഗസ്റ്റ് 2010 ൽ തന്റെ അമ്പത്തഞ്ചാമതു ഏകാംഗ പ്രദർശനത്തിനായി അദ്ദേഹം ചെയ്ത ജലച്ചായ ചിത്രങ്ങൾ രബീന്ദ്രനാഥ് ടാഗോറിന്റെ അവസാനത്തെ 15 കവിതകളടങ്ങുന്ന ശേഷ് ലേഖ എന്ന പുസ്തകത്തെ ആധാരമാക്കിയാണ്. 2014 ൽ ഇന്ത്യയിലെ നാലാമത്തെ ഉയർന്ന ബഹുമതിയായ പദ്മ ശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: പരേഷ് മൈറ്റി
  • Date Created: 1990
  • Location Created: India
  • Physical Dimensions: 73 x 104 cm
  • Medium: Water Colour
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites