ഇന്ത്യയിലെ അമൂർത്ത ചിത്രരചനനടത്തുന്ന കലാകാരന്മാരിൽ അഗ്രഗണ്യനണ് റാം കുമാർ. പ്രോഗ്രസ്സിവ് ആര്ടിസ്റ്സ് ഗ്രൂപ്പുമായി ചേർന്ന് പ്രവർത്തിക്കുന്ന അദ്ദേഹം, കഠിനമായ നഗര ജീവിതത്തിൽ കാണപ്പെടുന്ന, അവകാശങ്ങൾ നഷ്ടമായ തൊഴിലാളികളുടെ ചിത്രങ്ങൾ വരച്ചുകൊണ്ടാണ് തന്റെ കലാ ജീവിതത്തിന്റെ ആരംഭം കുറിച്ചത്. 1960 ൽ എം.എഫ്. ഹുസ്സൈനുമൊത്ത് വരാണസിയിലേക്കു നടത്തിയ യാത്ര, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ആ നഗരത്തിന്റെ ആത്മീയത, ഭൂപ്രകൃതി, വിന്യാസം എന്നിവയുടെ സ്വാധീനത്തിൽ അദ്ദേഹം അമൂർത്തമായ പ്രകൃതിദൃശ്യങ്ങൾ വരക്കുവാൻ ആരംഭിച്ചു; അതോടെ മനുഷ്യരൂപങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽനിന്നും അപ്രത്യക്ഷമായി . 1960 മുതൽ, മനുഷ്യന്റെ ഇടപെടലുകൾ പ്രകൃതിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചാണ് തന്റെ നഗരകാഴ്ചകളിൽ രാംകുമാർ ചിത്രീകരിക്കുന്നത് .
You are all set!
Your first Culture Weekly will arrive this week.