Loading

അൺ ടൈറ്റിൽഡ്

Sachida Nagdev1989

കേരള മ്യൂസിയം

കേരള മ്യൂസിയം
കൊച്ചി, ഇന്ത്യ

മധ്യേന്ത്യയിലെ ഭോപ്പാലിൽ നിന്നുള്ള കലാകാരനാണ് സച്ചിദാ നാഗദേവ്. ഇന്ത്യൻ മിനിയേച്ചർ പെയ്ന്റിങ്ങും, ആധുനിക അമൂർത്ത ശൈലിയും കലർത്തി രചനകൾ നടത്തി പരീക്ഷിച്ച ആദ്യത്തെ കുറച്ച് ഇന്ത്യൻ കലാകാരന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. പൊരുത്തമുള്ള നിറങ്ങളാണ് അദ്ദേഹം തന്റെ അമൂർത്ത എണ്ണച്ചായ രചനകൾക്ക് ഉപയോഗിച്ചിരുന്നത്. തന്റെ ജന്മനാട്ടിലെ ചരിത്രാതീത കാലത്തെ പെയ്ന്റിങ്ങുകൾ , പഴയ വീടുകൾ, ശില്പങ്ങൾ, അമ്പലങ്ങൾ എന്നിവയിൽ നിന്നെല്ലാം അദ്ദേഹം പ്രചോദനം നേടി. അവക്കെല്ലാം പ്രത്യേകമായ വ്യക്തിത്വം നൽകുകയും ചെയ്തു. ഇന്ത്യ, നേപ്പാൾ, ജർമ്മനി, ജപ്പാൻ, യു എ ഇ എന്നിവിടങ്ങളിലായി 40 ഏകാംഗ പ്രദർശനങ്ങളിലും, ഗ്രൂപ് പ്രദർശനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട്, ജപ്പാനിലെ ഒസാകാ കൺടെമ്പററി ആർട്ട് സെന്റർ എന്നിവടങ്ങളിലടക്കം അനേകം സ്ഥലത്ത് അദ്ദേഹത്തിന്റെ രചനകൾ പ്രദർശിപ്പിച്ചിട്ടുണ്ട്.

Show lessRead more
  • Title: അൺ ടൈറ്റിൽഡ്
  • Creator: സച്ചിദാ നാഗദേവ്
  • Date Created: 1989
  • Location Created: India
  • Physical Dimensions: 148 x 148 cm
  • Medium: Oil on Canvas
കേരള മ്യൂസിയം

Get the app

Explore museums and play with Art Transfer, Pocket Galleries, Art Selfie, and more

Home
Discover
Play
Nearby
Favorites