ആർട്ടിസ്റ്റ് തമ്പുരാൻ, രാമ വർമ്മ

കലാകാരൻ, അദ്ധ്യാപകൻ, സാമൂഹിക പ്രവർത്തകൻ ഇവയെല്ലാം ആയ ഒരാളുടെ പൈതൃകം.

സെൽഫ് പോർട്രൈറ് (1934) by രാമ വർമ്മകേരള മ്യൂസിയം

രാജ രവി വർമ്മയുടെ പുത്രൻ , രാമ വർമ്മയെ ‘ആർട്ടിസ്റ്റ് തമ്പുരാൻ’  എന്നാണ്  സ്നേഹപൂർവ്വം വിളിച്ചിരുന്നത് .  കലാകാരൻ, അദ്ധ്യാപകൻ, സാമൂഹിക പ്രവർത്തകൻ എന്നീ  നിലകളിൽ അവിസ്മരണീയമായ പൈതൃകമാണ് അദ്ദേഹം സ്ഥാപിച്ചത്.

മാവേലിക്കരക്കാർ ഇന്നും ' പെയിന്റിംഗ് സ്‌കൂൾ' എന്ന് പറയുന്ന രാജ രവി വർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സ് സ്ഥാപിക്കുന്നതിൽ മുൻകൈ എടുത്തത് അദ്ദേഹമായിരുന്നു.  സമർപ്പണ ബോധത്തോടെ പ്രവർത്തിക്കുന്ന ഒരു അധ്യാപകനായിരുന്ന അദ്ദേഹം കേരളത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നും ഉള്ള വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. 

അച്ഛൻ രാജ രവി വർമ്മയുടെ  രീതിക്കു വിപരീതമായി, രാമ വർമ്മ 1897  മുതൽ 1903  വരെ ബോംബയിലെ ജെ.ജെ.സ്‌കൂൾ ഓഫ് ആർട്ട്സിൽ പരിശീലനം നേടി. സ്വന്തം നാടായ കേരളത്തിലെ മാവേലിക്കരയിൽ തിരിച്ചെത്തിയ  അദ്ദേഹം സ്വന്തമായി  സ്റ്റുഡിയോ സ്ഥാപിച്ച് അച്ഛനെ, അദ്ദേഹത്തിന്റെ മരണം വരെ , സഹായിച്ചുകൊണ്ടിരുന്നു. 

അജ വിലാപം (1934) by രാമ വർമ്മകേരള മ്യൂസിയം

മുഖ ലക്ഷണങ്ങൾ, അനുപാതം, ആംഗ്യങ്ങൾ, വെളിച്ചത്തിന്റെ ഉപയോഗം, മനുഷ്യ രൂപങ്ങളുടെ ഭാവങ്ങൾ, പ്രചോദനം നേടിയ വസ്തുക്കൾ എന്നിവയിലെല്ലാം അദ്ദേഹത്തിന്റെ രചനകൾ രാജ രവി വർമ്മയുടേതിനോട് സമാനമാണ്. 'അജവിലാപം' എന്ന ഐതിഹ്യത്തെ അധികരിച്ചുള്ള ഈ രചനയിൽ, അജൻ  അങ്ങേയറ്റം ആത്മാർത്ഥതയോടെ സ്നേഹിക്കുകയും, ആരാധിക്കുകയും ചെയ്യുന്ന അയാളുടെ  ആത്മസഖി ഇന്ദുമതി മടിയിൽ മരിച്ചു കിടക്കുകയാണ്. കൈകൾ ആകാശത്തേക്കുയർത്തി, തനിക്കു വന്നു ചേർന്ന ദുരന്തത്തെ  ശപിച്ചുകൊണ്ട് വിലപിക്കുന്ന അജനെയാണ് അതിൽ കാണുന്നത്. 

അഗാധമായ ദുഖത്തെ കാണിക്കുന്ന, ഭാവോജ്വലമായ ഒരു നിമിഷമാണ് രാമ വർമ്മ ഈ രചനയിൽ ചിത്രീകരിച്ചിട്ടുള്ളത്. 

തന്റെ വിരലുകൾ കൊണ്ട്   അജൻ  പൂമാല പിടിച്ചിരിക്കുന്നത് വളരെ ആർദ്രതയോടെ ചിത്രീകരിച്ചിരിക്കുന്നു. 

കണ്ണുകൾ നിറഞ്ഞ്, വീർപ്പുമുട്ടി, കരച്ചിലിന്റെ വക്കത്ത് എത്തി നിൽക്കുന്ന മുഖഭാവം. 

രാജ രവി വർമ്മ ആഭരണങ്ങളുടെ  വിശദാംശങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ , ഇവിടെ രാമ വർമ്മ ആഭരണങ്ങളെല്ലാം മൃദുലവും, സൂക്ഷ്മവുമായി വരച്ച്, പവിഴത്തിന്റെ സുതാര്യതക്ക് പ്രാമുഖ്യം കൊടുത്തിരിക്കുന്നു. 

പശ്ചാത്തലത്തിൽ,  മരങ്ങളും, ചെടികളും, ചെറിയ പുഷ്പങ്ങളുടെ അടയാളങ്ങളും കാണാം. 

പോർട്രൈറ്റ് ഓഫ് രാജ രവിവർമ്മ (1948) by രാമ വർമ്മകേരള മ്യൂസിയം

രാജ രവി വർമ്മയുടെ ഛായ ചിത്രമാണ് രാമ വർമ്മയുടെ ഏറ്റവും പ്രശസ്തമായ രചനകളിൽ ഒരെണ്ണം. സോഫയിൽ ചാരിയിരിക്കുന്ന രവി വർമ്മയുടെ വലതു കൈയിൽ ഒരു വോക്കിങ് സ്റ്റിക്കും, ഇടതു കൈയിൽ അല്പം മടങ്ങിയ ഒരു തലപ്പാവും കാണാം. 

ബ്രിട്ടീഷ് സാമ്രാജ്യാധികാരികൾ രാജ രവി വർമ്മക്ക്, 'കൈസർ -ഇ - ഹിന്ദ്’  മെഡൽ സമ്മാനിച്ചിരുന്നു. രാമ വർമ്മ വളരെ സൂക്ഷ്മമായി ആ മെഡലിന്റെ വിശദാംശങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. 

പോർട്രൈറ്റ് (1934) by രാമ വർമ്മകേരള മ്യൂസിയം


താൻ വരച്ചിട്ടുള്ള മറ്റു ഛായാ ചിത്രങ്ങളിൽ രാമ വർമ്മ, വെളിച്ചം ഉപയോഗിച്ച്, ചിത്രണത്തിനായിരിക്കുന്ന ആളിന്റെ പരുക്കനായ മുഖരേഖകൾ സൂക്ഷ്മമായി തെളിച്ചു കൊണ്ടുവരുന്നത് കാണാം. ഇത് വഴി തന്റെ രചനക്ക് ഭാവാവിഷ്കാരവും , അംഗസംയോഗവും നൽകുവാൻ അദ്ദേഹത്തിന് കഴിയുന്നു. 

സർ. വിൻസ്റ്റൺ ചർച്ചിൽ (1934) by രാമ വർമ്മകേരള മ്യൂസിയം


രാമവർമ്മയുടെ സർ വിൻസ്റ്റൺ ചർച്ചിൽ
വിൻസ്റ്റൺ ചർച്ചിലിന്റെ ഛായാ ചിത്രത്തിൽ അവ്യക്തമായ പശ്ചാത്തലം സൃഷ്ടിച്ചപ്പോൾ നിറങ്ങളുടെ നേർമ്മകൊണ്ടും , പ്രധാന ഭാഗങ്ങൾ കൂട്ടിച്ചേർതതുകൊണ്ടും ചർച്ചിലിന്റെ തൊലിയുടെ വർണ്ണഭേദങ്ങൾ വ്യക്തമാക്കിയിരിക്കുന്നു. 

സ്റ്റഡി ഓഫ് എ ഫ്രണ്ട് ഇൻ മുസ്ലിം ഡ്രസ്സ് (1934) by രാമ വർമ്മകേരള മ്യൂസിയം


രാമവർമ്മയുടെ മുസ്ലീം വസ്ത്രത്തിൽ ഒരു സുഹൃത്തിന്റെ പഠനം
ഇരുണ്ടതോ, കടുത്ത ബ്രൗൺ നിറത്തിലോ ഉള്ള പശ്ചാത്തലത്തിൽ , ആഖ്യാതാവിന്റെ മുഖത്ത് നേർത്ത വെളിച്ചം വീഴ്ത്തിക്കൊണ്ട് , അന്തർലീനമായ തീവ്രത പ്രകാശിപ്പിക്കുവാൻ സാധിച്ചിരിക്കുന്നു. 

Study of a friend (1948) by രാമ വർമ്മകേരള മ്യൂസിയം

ഈ ചിത്രത്തിൽ മാതൃകയായിരിക്കുന്നയാളെ സൂക്ഷ്മമായ   പഠനത്തിന് വിധേയമാക്കിയതുകൊണ്ട് ചിത്രത്തിന് ജീവൻ നൽകുവാൻ സാധിച്ചിട്ടുണ്ട് . മാറുന്ന വെളിച്ചം,  തൊലിയുടെ  നിറത്തിനു വരുത്തുന്ന  വ്യത്യാസം കൃത്യമായി നിരീക്ഷിച്ച് , കറുത്തതും,ചുവന്നതും ആയ നിറങ്ങൾ കലർത്തി ഉപയോഗിച്ച് ആവിഷ്‌ക്കരിച്ചിരിക്കുന്നു. 

അയാളുടെ ഷർട്ടിന്റെ സ്പഷ്ടമായ വടിവുകൾ , അസ്പഷ്ടമായ , ചാരനിറത്തിലുള്ള താടിയും, മുഖവുമായി  വൈപരീത്യം സൃഷ്ടിക്കുന്നു. 

റാണ പ്രതാപ് (1934) by രാമ വർമ്മകേരള മ്യൂസിയം


രാമവർമ്മയുടെ റാണാ പ്രതാപ്
മരണശയ്യയിൽ കിടക്കുന്ന റാണ പ്രതാപിന്റെ ചിത്രം,  സ്ഥലം, വെളിച്ചം എന്നിവയും, ചെറിയ വസ്തുക്കളും തമ്മിലുള്ള താരതമ്യം എത്ര സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു എന്നതിനു ഉദാഹരണമാണ്. ജെ ജെ സ്‌കൂൾ ഓഫ് ആർട്ട്സിൽ പഠിക്കുന്ന കാലത്ത് പരിചയപ്പെട്ട രീതിയായ  ,  അക്കാദമിക് റിയലിസം ഉപയോഗിക്കുന്ന, രാമ വർമ്മയുടെ ആദ്യകാല രചനകളിൽ ഒന്നായിരിക്കണം ഈ ചിത്രം.

ജനാലക്ക് പുറത്ത് കുറ്റിച്ചെടികളോ പുല്ലോ കാണാം. കരിംചുവപ്പു നിറമുള്ള മേഘങ്ങൾക്കിടയിലൂടെ കാണപ്പെടുന്ന സൂര്യൻ സൂര്യോദയത്തിലോ, അസ്തമയത്തിലോ ആകാം. 

ചിത്രത്തിലെ രൂപങ്ങളുടെ  മുഖങ്ങൾ വിസ്തരിച്ച് വരച്ചിട്ടില്ല. റാണ പ്രതാപിന്റെ മുഖം മാത്രം,  വെളിച്ചം അവിടെ കേന്ദ്രീകരിച്ചുകൊണ്ട്,  കുറച്ചു കൂടി വിശദമായി കാണിച്ചിട്ടുണ്ട്. 

റാണ പ്രതാപിന് ചുറ്റും നിൽക്കുന്ന ആളുകൾ ദുഖത്തിലാണ് . ഒരു സ്ത്രീ രൂപം അദ്ദേഹത്തിന്റെ മണികണ്ഠത്തിൽ പിടിച്ചുകൊണ്ട് വിലപിക്കുന്നത് കാണാം. 

നിലത്ത് കിടക്കുന്ന തലപ്പാവും , വസ്ത്രവും, വാളും റാണ പ്രതാപിന്റെതായിരിക്കാം. 

Credits: Story

എക്സിബിറ്റ് ക്യൂറേറ്റർ  : 
ഗോപിക കൃഷ്ണൻ

കണ്ടൻറ് എഡിറ്റർമാർ : 
അരുന്ധതി നായർ
അദിതി നായർ
ജ്യോതി എൽസ ജോർജ്ജ് 
മലയാളത്തിലേക്ക് വിവർത്തനം : 
ഗീത നായർ

റിസർച്ച്ഗൈ ഗൈഡ്
എസ്.അജയ്കുമാർ

Credits: All media
The story featured may in some cases have been created by an independent third party and may not always represent the views of the institutions, listed below, who have supplied the content.
Stories from കേരള മ്യൂസിയം

Interested in Visual arts?

Get updates with your personalized Culture Weekly

You are all set!

Your first Culture Weekly will arrive this week.

Home
Discover
Play
Nearby
Favorites