പറക്കും കുതിരകൾ, ഉറക്കം തൂങ്ങുന്ന കടുവകൾ, ഭീമാകാരന്മാരായ കാക്കകൾ

ആരാധനാപാത്രങ്ങളും രൂപകങ്ങളുമാകുന്ന വസ്തുക്കൾ : കേരള മ്യൂസിയത്തിലെ വൈവിധ്യമാർന്ന കലാ ശേഖരത്തിൽ കുടികൊള്ളുന്ന ചില ജന്തുക്കളെ അധികരിച്ചുള്ള ഈ സാങ്കൽപ്പിക (വെർച്വൽ ) പ്രദർശനത്തിൽ പങ്കു ചേരുക.

അൺ ടൈറ്റിൽഡ് by കമ്പനി സ്‌കൂൾ കലാകാരന്മാർകേരള മ്യൂസിയം

ഉഷ്ണകാലത്തെ ഒരു സായാഹ്നത്തിൽ വിശ്രമിക്കുവാൻ ഒരുങ്ങുകയാണ് എങ്കിലും ശ്രദ്ധാലുവാണ് ഈ  കടുവ. കമ്പനി സ്‌കൂൾ ശൈലിയിൽ - 18 , 19 നൂറ്റാണ്ടുകളിൽ ഇന്ത്യയിലെ യൂറോപ്പ്യൻ വംശജരുടെ ഇഷ്ടത്തിനനുസരിച്ച് ഇന്ത്യൻ ശൈലിയും പടിഞ്ഞാറൻ ശൈലിയും സമന്വയിപ്പിച്ച് ഉണ്ടാക്കിയ ഒരു ശൈലി-  ആണ്  ഇത് ചെയ്തിട്ടുള്ളത്.

ദി ടൈഗർ (1991) by ചഞ്ചൽ മുഖർജികേരള മ്യൂസിയം

കമ്പനി സ്‌കൂൾ ശൈലിയിൽ നിന്നും തീർത്തും വ്യത്യസ്തമാണ് ചഞ്ചൽ മുഖർജിയുടെ ഈ അസാധാരണമായ മഴവിൽ കടുവ. ഇലകൾ, വെളിച്ചം , നിഴൽ എന്നിവകൊണ്ടാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളത്.

കൗശലം സ്പുരിക്കുന്ന ചിരിയും , എല്ലാം അറിയുന്ന ഭാവത്തിലുള്ള കണ്ണുകളും ഉള്ള ഈ കടുവയുടെ മുഖം മനുഷ്യന്റെ മുഖത്തെ ഓർമ്മിപ്പിക്കുന്നു!

ഒരു പക്ഷി  കടുവയുടെ പുറത്തു കയറി കാട്ടിലൂടെ ഒരു സവാരി നടത്തുന്നു.

ഏതോ ഒരു അജ്ഞാത ജീവി മരത്തിനു പുറകിൽ ഒളിച്ചിരുന്ന് കടുവയെ നോക്കുന്നുണ്ടെന്നുതോന്നുന്നു.

അൺ ടൈറ്റിൽഡ് (1985) by സോംനാഥ് ഹൊറേകേരള മ്യൂസിയം

സ്വാതന്ത്യാനന്തര കാലത്തെ ശാന്തിനികേതനിലെ പ്രധാനപ്പെട്ട കലാകാരന്മാരിൽ ഒരാളായ സോനാഥ് ഹോരെയുടെ ബാല്യ കാലത്താണ് ബംഗാൾ  ക്ഷാമം സംഭവിച്ചത് . ഇരുപതാം നൂറ്റാണ്ടിലെ ഇത്തരം ദുരന്തങ്ങളുടെ ഫലമായി മനുഷ്യർ അനുഭവിച്ച ദുരിതങ്ങളുടെ നേർക്കാഴ്ചകളാണ് അദ്ദേഹത്തിന്റെ രചനകൾ. 

ഈ രചനയിൽ ക്രൂരരായ ചില   വിചിത്ര  ജീവികളാൽ ആക്രമിക്കപ്പെട്ടുന്നതായി തോന്നിപ്പിക്കുന്ന  ഒരു സ്ത്രീയെ ആണ് അദ്ദേഹം ചിത്രീകരിച്ചിട്ടുള്ളത്. 

ഗൗളിയുടെ വർഗ്ഗത്തിൽ പെടുന്ന ഒരു ജീവിയും കുപിതനായ ഒരു പക്ഷിയും ആ സ്ത്രീയുടെ തലയാണ് ലക്ഷ്യമാക്കുന്നത്. 

മുതലയെപോലുള്ള ഒരു ജീവി അവരുടെ ദേഹത്ത് കയറുന്നുണ്ട്. ഈ ജന്തുക്കളെല്ലാം , ഇന്ത്യയിൽ സ്ത്രീകൾ നേരിടുന്ന ക്രൂരതകളുടെ രൂപകങ്ങളാണോ? 

അൺ ടൈറ്റിൽഡ് (1973) by ലക്ഷ്മ ഗൗഡ്കേരള മ്യൂസിയം

ജന്മസ്ഥലമായ ആന്ധ്രയിലെ നൈസാം പൂറിനെ ഓർമ്മിപ്പിക്കുന്നതാണ് ലക്ഷ്മ ഗൗഡയുടെ കൃതികൾ . വരയ്ക്കുന്നതിൽ ചെറുപ്പത്തിൽ അദ്ദേഹം കാണിച്ച താല്പര്യം വീട്ടുകാർ പ്രോത്സാഹിപ്പിച്ചു. ബറോഡയിലെ  ആർട്ട്  സ്‌കൂളിൽ ഉണ്ടായിരുന്ന കാലത്ത് കുശവൻ, നെയ്ത്തുകാരൻ ,ഗ്രാമീണ നാടക രംഗങ്ങൾ എന്നിവ, വേഷവിധാനങ്ങൾക്ക് പ്രത്യേക ശ്രദ്ധ കൊടുത്ത്, അദ്ദേഹം  വരച്ചു. സമൂഹത്തിൽ ഉറച്ചുനിൽക്കാൻ സാധിച്ചതും, മൃഗങ്ങൾ, പാടങ്ങൾ , കൃഷിയിടങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള അറിവും അദ്ദേഹത്തിന് നൽകിയത് ഒരുപ്രത്യേക ശക്തിയും ലയവുമായിരുന്നു.

കെ.ജി. സുബ്രമണ്യന്റെ കീഴിൽ അദ്ദേഹം വരകളിൽ പരീക്ഷണം തുടങ്ങി.പിക്കാസോയുടെ ലീനിയർ റിയലിസവും  പോൾ ക്ളീയുടെ ചിത്രങ്ങളും സ്വാധീനിച്ചു. പ്രിൻറ് മേക്കിങ്ങിലെ  അറിവും  രചനാവൈദഗ്ധ്യവും കൊണ്ട് ലൈംഗിക വിഷയങ്ങൾ പരീക്ഷിച്ചു . ഇതിൽ കമിതാക്കൾക്കിടയിൽ, വാത്സല്യം നിറഞ്ഞ,സ്വമേധയാ  വരുന്ന,  ഒരു  നിമിഷമാണ് കാണുന്നത് . അവർ തമ്മിലുള്ള ബന്ധം കാണിക്കുവാൻ ഉപയോഗിച്ച  രണ്ട് കാക്കകൾ  കവിതയും സ്വപ്നവും ഒന്നായിത്തീരുന്ന  കാഴ്ച നൽകുന്നു   . വക്തിത്വത്തിന് പ്രാധാന്യം കൊടുക്കാതെ ആ രചനയുടെ  ആഖ്യാനം വിശദമാക്കുന്ന രൂപകങ്ങളായി അവ മാറുന്നു.

സുന്ദരമായ ഈ പ്രിന്റ്റിൽ വിസ്തരിച്ച് വേഷം ധരിച്ച ഒരു വനിത തന്റെ കൂട്ടുകാരനോടൊപ്പം നിൽക്കുന്നു. 

അയാൾ നിർവികാരനായി മുന്നിലേക്ക് നോക്കി നിൽ ക്കുമ്പോൾ, അവർ യാഥാർഥ്യത്തിലുള്ളതിൽ  കവിഞ്ഞ വലുപ്പമുള്ള രണ്ട് പക്ഷികൾ ഒരു സ്നേഹ നിമിഷം പങ്കിടുന്നത് നോക്കി നിൽക്കുകയാണ്. 

Aves-II by Subhaprasanna Bhattacharjeeകേരള മ്യൂസിയം

കേരളം മ്യൂസിയത്തിൽ ഉള്ള മറ്റ് പക്ഷികളുടെ ചിത്രങ്ങളിൽ ഒരെണ്ണം ശുവപ്രസന്നയുടെ ശ്രദ്ധേയമായ ഒരു വലിയ കാക്കയാണ് 

ദി ബേർഡ് by മാധവ മേനോൻകേരള മ്യൂസിയം

ആദ്യകാലത്ത് ശാന്തിനികേതനിൽ പഠിക്കുവാൻ എത്തിയ മലയാളികളിലൊരാളായ മാധവ മേനോന്റെ ഈ വർണ്ണാഭമായ പക്ഷിയും. പ്രകൃതിയെ സ്നേഹിച്ച മേനോൻ ജലച്ചായത്തിൽ അനേകം പൂക്കൾ, മൃഗങ്ങൾ , മരങ്ങൾ എന്നിവ വരച്ചു. പക്ഷി നിരീക്ഷകനായ അദ്ദേഹം കേരളത്തിൽ കാണപ്പെടുന്ന പക്ഷികളുടെ വിശദമായ ചിത്രങ്ങളും വരച്ചിരുന്നു. 

മൗണ്ടൻ by സുഹാസ് നിംബാൽക്കർകേരള മ്യൂസിയം

പ്രസന്നമായ അമൂർത്ത ചിത്രങ്ങൾ വരക്കുന്നതിൽ സമർത്ഥനാണ്  സുഹാസ് നിംബാൽക്കർ 

നേപ്പാളിൽ കുറച്ചുകാലം ജീവിച്ച നിംബാൽക്കർക്ക് ഹിമാലയത്തിന്റെ കാഴ്ച പ്രചോദനം നൽകി. പർവ്വതങ്ങളെ വരച്ചു തുടങ്ങിയ അദ്ദേഹം  സാവധാനത്തിൽ അവയെ ചെറിയ ത്രികോണങ്ങളായ അമൂർത്ത രൂപത്തിലാക്കി.

ഒരു മകൾ ജനിച്ചതിനു ശേഷം തന്റെ ചിത്രങ്ങളിൽ അദ്ദേഹം മാലാഖമാരുടെ രൂപങ്ങൾ ചേർത്ത് തുടങ്ങി. മകൾക്ക്  മാലാഖമാരോടുള്ള സ്നേഹത്തിന്റെ ഫലമായിട്ടാണ് ഇപ്രകാരം ചെയ്തിരുന്നത്. ആ കാലഘട്ടത്തിലെ ഒന്നായിരിക്കണം ഈ രചന. 

ഹോർസ് by സുനിൽ ദാസ്കേരള മ്യൂസിയം

സുനിൽ ദാസിന്റെ കുതിരകൾ യഥാർത്ഥ സ്വഭാവമുള്ളവയാണ്. വളരെ അധികം സമയം കുതിരകളുടെ ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച ശേഷമാണ് ഈ ചിത്രങ്ങൾ പേപ്പറിൽ ചാർക്കോൾ ഉപയോഗിച്ച് വരച്ചിട്ടുള്ളത്. 

ബുൾ ഫൈറ്റ് (1952) by സുനിൽ ദാസ്കേരള മ്യൂസിയം

ഊക്കുള്ള കാളകളുടെ ചിത്രം വരയ് ക്കുന്നതിനുള്ള പ്രചോദനം  ദാസിന് ലഭിച്ചത് സ്പെയിനിൽ അദ്ദേഹം കണ്ട കാളപ്പോരിൽ നിന്നായിരുന്നു. 

ബുള്ളക് കാർട്ട് (1981) by എം.ശിവനേശൻകേരള മ്യൂസിയം

എം .ശിവനേശൻ വരച്ച, അമൂർത്ത ശൈലിയോടടുത്ത്  നിൽക്കുന്ന, ഈ വലിയ ചിത്രത്തിൽ , വണ്ടി വലിക്കുന്ന കാളകളുടെ ഊർജ്ജം ഭംഗിയായി കാണിച്ചിട്ടുണ്ട്. 

അൺ ടൈറ്റിൽഡ് (1989) by എച്ച് .എ. ഗഡെകേരള മ്യൂസിയം

ഗ്രാമീണ അന്തരീക്ഷത്തിൽ മനുഷ്യരും മൃഗങ്ങളും ചേർന്നുള്ള ജീവിതം ആണ് എഛ്.എ. ഗഡെ ചിത്രീകരിക്കുന്നത് . ഒരു സ്ത്രീ വെള്ളം കോരുമ്പോൾ , അടുത്തു തന്നെ ഒരു കാള തൊട്ടിയിൽ നിന്നും വെള്ളം കുടിക്കുന്നു. ഒരു മൂലയിൽ നിൽക്കുന്ന നായ രണ്ടുപേരെയും നോക്കി നിൽക്കുന്നു. 

അൺ ടൈറ്റിൽഡ് by ദിനനാഥ് പതികേരള മ്യൂസിയം

ഏകവർണ്ണമായ പാലറ്റ് ഉപയോഗിച്ചാണ് ദിനനാഥ് പതി കൃഷിയിടത്തിൽ നിൽക്കുന്ന ഒരു പറ്റം ആടുകളെ വരയ്ക്കുന്നത്. 

ദി കോക് by ജയശ്രീ ബർമൻകേരള മ്യൂസിയം

ജയശ്രീ ബർമെന്റെ ഈ ചിത്രത്തിൽ കടുത്ത മഞ്ഞ, ചുവപ്പ്, പച്ച എന്നീ വർണ്ണങ്ങളിൽ ഉള്ള സ്പഷ്ടമായ , ചലനാത്മകമായ വരകൾ കൊണ്ട് സൃഷ്ട്ടിച്ച പക്ഷികളെ കാണാം. 

ദി ബ്ലാക്ക് ക്യാറ്റ് (1982) by നന്ദ് കട്യാൽകേരള മ്യൂസിയം

വിഭജനത്തിന്റെ കാലത്താണ് നന്ദ കട്ടിയാലും  കുടുംബവും ഡൽഹിയിലേക്ക് വന്നത്. 1960 കളുടെ ആരംഭത്തിൽ ആണ്  കട്ടിയാൽ  അമേരിക്കൻ സെന്ററിൽ ചേർന്ന് സ്പാൻ മാസികയുടെ ആർട് ഡയറക്ടർ ആയി ജോലി ചെയ്തത്. പല വർഷങ്ങൾ ആ ജോലി ചെയ്തതിനു ശേഷം അദ്ദേഹം സ്വതന്ത്ര കലാകാരനായി. തനിച്ചും, കൂട്ടം ചേർന്നും അനേകം പ്രദർശനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്. 

മനോഹരമായി നിറം നൽകിയിട്ടുള്ളഈ  ചിത്രത്തിൽ ഒരു നിഴൽ പോലെ ഒരു പൂച്ചയെ കാണാമോ? 


അസ്തമയസമയത്ത്,  ജീവസ്സുറ്റ നിറങ്ങൾ സമർത്ഥമായി യോജിപ്പിച്ചുകൊണ്ട് ,ഒരു കറുത്ത പൂച്ചയെ അതിൽ ഒളിപ്പിച്ചു നിർത്തുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്.

ദ കാറ്റ് (1992) by പരേഷ് മൈറ്റികേരള മ്യൂസിയം

പരേഷ് മൈറ്റിയുടെ,   മൃദുവായ രോമം പൊതിഞ്ഞ, ഈ വരയൻ പൂച്ച, അടുത്തുതന്നെയുള്ള എന്തോ വസ്തുവിനെ സൂക്ഷിച്ചു നോക്കുകയാണ്. 

വുമൺ വിത്ത് ഡോഗ് by ജോഗി സരോജ് പാൽകേരള മ്യൂസിയം

ഒരു സ്ത്രീയും നായയും തമ്മിലുള്ള അടുത്ത സൗഹൃദമാണ് ജോഗി സരോജ് പാൽ ചിത്രീകരിച്ചിരിക്കുന്നത്. 

അൺ ടൈറ്റിൽഡ് (1976) by ഖേംരാജ്കേരള മ്യൂസിയം

ഖേംരാജിന്റെ രചനയിൽ ആകാശത്തും , ഭൂമിയിലും, വെള്ളത്തിലും ഉള്ള ജീവിതമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.  ആ രചനയുടെ ഒത്ത നടുവിലായി ഒരു കാടിനുള്ളിൽ ,  രണ്ട് ഇണകൾ ഗാഢമായി ആലിംഗനം ചെയ്തുകൊണ്ട് കിടക്കുന്നു 

കാടിനപ്പുറമുള്ള ഗ്രാമത്തിൽ സൂര്യ പ്രകാശം ശക്തിയായി പതിക്കുന്നുണ്ട്. കാട്ടിലെ മരച്ചില്ലകളിൽ കൊച്ചു പക്ഷികൾ ഇരിക്കുന്നു 

...കാടിനപ്പുറം സമുദ്രത്തിലെ ഓളങ്ങൾക്കിടയിൽ മത്സ്യങ്ങൾ നീന്തി നടക്കുന്നു 

ആ ഇണകൾക്കരികെ തിളങ്ങുന്ന മഞ്ഞ നിറമുള്ള, മയിലിനെപ്പോലുള്ള, പക്ഷികൾ ചുറ്റി നടക്കുന്നുണ്ട്... 

ഭാവാർത്ഥം സൂചിപ്പിക്കാൻ പ്രകൃതിയിലെ ജീവികളെ ഉപയോഗിക്കുന്നത് കലയിൽ സാധാരണമാണ്. ഇത്തരം വിശകലനങ്ങൾ അനേകം കലാപരമായ ഇടപെടലുകൾക്കും കാരണമായിട്ടുണ്ട്. 

Credits: Story

 എക്സിബിറ്റ് ക്യൂറേറ്റർ: 
സുപ്രിയ മേനോൻ 

കണ്ടൻറ് എഡിറ്റർമാർ:

അരുന്ധതി നായർ
അദിതി നായർ
ജ്യോതി എൽസ ജോർജ്ജ്
ഗോപിക കൃഷ്ണൻ

മലയാളത്തിലേക്ക് വിവർത്തനം:
ഗീത നായർ

Credits: All media
The story featured may in some cases have been created by an independent third party and may not always represent the views of the institutions, listed below, who have supplied the content.
Stories from കേരള മ്യൂസിയം

Interested in Visual arts?

Get updates with your personalized Culture Weekly

You are all set!

Your first Culture Weekly will arrive this week.

Home
Discover
Play
Nearby
Favorites