നാനാത്വവും വ്യതിരിക്തവും - 1960 കളിലെ കൽക്കട്ട പരീക്ഷണങ്ങൾ

സൊസൈറ്റി ഓഫ് കൺടെംപററി ആർടിസ്റ്റ് രചനകളുടെ കേരള ഹിസ്റ്ററി മ്യൂസിയത്തിലുള്ള ശേഖരത്തെ അവലംബിച്ച് വിവിധ വിഷയങ്ങൾ, സമ്പ്രദായങ്ങൾ , ശൈലികൾ എന്നിവയെക്കുറിച്ചുള്ള പഠനം

മെമ്പേഴ്‌സ് ഓഫ് ദ സൊസൈറ്റി ഓഫ് കൺടെംപററി ആര്ടിസ്റ്റ്സ്കേരള മ്യൂസിയം

തുടക്കങ്ങൾ

1960 ൽ, തങ്ങളുടെ രചനകൾ പ്രദർശിപ്പിക്കുവാൻ സ്വന്തമായ സ്ഥലം തേടിക്കൊണ്ടിരുന്ന ഒരു കൂട്ടം ചെറുപ്പക്കാരായ കലാകാരമാർ ഒരു പുതിയ കലാകാരന്മാരുടെ സംഘടനാ രൂപവൽക്കരിച്ചു : സൊസൈറ്റി ഓഫ് കൺടെംപററി ആർട്ടിസ്‌റ്റ്‌സ് . .ഇതിലൂടെ കൂട്ടായ പ്രവർത്തനത്തിനും  , സഹ കലാകാരന്മാരുമായി സഹകരിക്കുവാനും, പ്രദർശനങ്ങൾ സംഘടിപ്പിക്കുവാനും ഉള്ള  അവസരം ലഭ്യമായി. ഏതെങ്കിലും പ്രത്യേക ആശയ സംഹിതയിൽ ഒതുങ്ങുന്നവരായിരുന്നില്ല ഇതിലെ അംഗങ്ങൾ. ഓരോരുത്തരും  തങ്ങളുടേതായ ശൈലി പിന്തുടർന്നു; വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്തു. 

ആ സംഘടന  വളർന്നു, വികസിച്ചു; പ്രവർത്തനനിരതമായ ചുരുക്കം കലാ സംഘടനകളിൽ ഒന്നായി  ഇന്നും നി ലനിൽക്കുന്നു . 
ചിത്രം : സൊസൈറ്റി ഓഫ് കൺടെംപററി ആർട്ടിസ്‌റ്റ്‌സ്  അംഗങ്ങൾ : നിൽക്കുന്നവരിൽ ഇടത്തെ അറ്റം - സുനി ദാസ്, ഇടത്തുനിന്ന് മൂന്നാമത് ശ്യാമൾ  ദത്ത റേ , വലത്തുനിന്നു രണ്ടാമത് ബികാഷ് ഭട്ടാചാർജി , വലത്തേ അറ്റത്ത് ധിരൻ  ചൗധരി . ഇരിക്കുന്നവരിൽ ഇടത്തുനിന്നും രണ്ടാമത് ഗണേഷ് ഹലോയ് ,വലത്തേ അറ്റത്ത് എൽ. പി. ഷോ . ചിത്രത്തിന് കടപ്പാട് : ഡി എ ജി  മോഡേൺ .

മായ -18 (1991) by സനത് കർകേരള മ്യൂസിയം

സനത് കർ സൊസൈറ്റി ഓഫ് കൺടെംപററി ആര്ടിസ്റ്റ്സ് ന്റെ  സ്ഥാപകരിൽ ഒരാളും ആദ്യത്തെ കാര്യദർശിയും ആയിരുന്നു  

മായ - 20 (1991) by സനത് കർകേരള മ്യൂസിയം

ആലോചനാമഗ്നമായ അദ്ദേഹത്തിന്റെ രചനകൾ പലപ്പോഴും  സ്വപ്നസമാനമാണ് . കടുത്ത നിറങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്.   

രാധ സീരിസ് (1991) by സനത് കർകേരള മ്യൂസിയം

മതപരമായ രചനകളിൽ, പ്രത്യേകിച്ച് രജപുത് ചിത്രങ്ങളിൽ ,  നൂറ്റാണ്ടുകളായി പ്രത്യക്ഷപ്പെടുന്ന വിഷയമാണ് കൃഷ്ണനും രാധയും തമ്മിലുള്ള ബന്ധം. ഈ വിഷയത്തെ അധികരിച്ചുള്ള രചനകളിൽ ഒന്നിൽ തന്റെ കാമുകനായ കൃഷ്ണന്റെ അഭാവത്തിൽ തന്നെത്തന്നെ മറന്നു പോകുന്ന രാധയെ കാണാവുന്നതാണ്. കൃഷ്ണനോടുള്ള അവളുടെ ഭക്തിയുടെ പ്രതീകം. 



ഇവരുടെ രൂപങ്ങൾക്ക് ഭീതിദമായ ശൂന്യതയും, ഖിന്നതയുടെ ഭാവവും പകരുന്നത് നിറങ്ങളുടെ തിരഞ്ഞെടുപ്പും വെളിച്ചത്തിന്റെ വൈപരീത്യവും കൊണ്ടാണ്. ഈ രചനയിൽ രാധ തന്റെ കാമുകന്റെ ഓടക്കുഴൽ മുറുകെ പിടിക്കുകയും അത് തന്റെ  കവിളിൽ ഉരസ്സുകയും ചെയ്യുന്നത് കാണാം ; താൻ കൃഷ്ണന്റെ സാമീപ്യം എത്രത്തോളം ആഗ്രഹിക്കുന്നു എന്ന് അതിലൂടെ രാധ വ്യക്തമാക്കുന്നു.  

അൺ ടൈറ്റിൽഡ് (1986) by ശ്യാമൾ ദത്ത റോയ്കേരള മ്യൂസിയം

 സ്ഥാപക അംഗങ്ങളിൽ മറ്റൊരാളാണ് ശ്യാമൾ ദത്ത റേ . അദ്ദേഹത്തിന്റെ തീവ്രമായ ജലച്ചായ ചിത്രങ്ങൾ കൽക്കത്ത നഗരത്തിൽ  നിന്നും പ്രചോദനം കൊണ്ട് വരച്ചിട്ടുള്ളവയാണ്; അവിടത്തെ പല താമസക്കാരും, നാശോന്മുഖമായ അവിടത്തെ പഴയ വീടുകളുടെ പ്രതാപവും, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന  ആ നഗരത്തിൽ അദ്ദേഹം കണ്ട വൈരുധ്യങ്ങളും എല്ലാം അതിൽ കാണാം.

ദ ചീഫ് ഗസ്റ്റ് (1986) by ശ്യാമൾ ദത്ത റോയ്കേരള മ്യൂസിയം

റേ യുടെ നർമ്മ ബോധം അദ്ദേഹത്തിന്റെ രചനകളിൽ തെളിഞ്ഞു  കാണാം 

ഉദാഹരണത്തിന് ഈ രചനയിൽ ഒരിക്കലും ഒന്നിച്ചു പോകാത്ത രണ്ട്  വസ്തുക്കളെ ഒന്നിച്ച് അവതരിപ്പിച്ചിരിക്കുന്നു. വളരെ ശോഷിച്ച, എന്നാൽ വിസ്തരിച്ച് വേഷം കെട്ടി ഒരുങ്ങിയ, സമൂഹത്തിലെ ഉയർന്ന വിഭാഗത്തിൽ പെടുന്ന ഒരു വനിതയെ ആണ് ഇവിടെ ചിത്രീകരിച്ചിരിക്കുന്നത് .….. 

.... ശരീരത്തിന്റെ ശക്തി പ്രദർശിപ്പിക്കുന്ന ഒരു മത്സരവേദിയിൽ!

അൺ ടൈറ്റിൽഡ് (1991) by ലാലു പ്രസാദ് ഷൊകേരള മ്യൂസിയം

ലാലു പ്രസാദ് ഷോ യുടെ രചനകളിൽ ബംഗാളിലെ പുരുഷന്മാരും സ്ത്രീകളും  ആണ് സാധാരണയായി കാണപ്പെടുന്നത്. വിശദാംശങ്ങൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് വരയ്ക്കുന്ന തന്റെ   സമകാലീകമായ ഛായാ ചിത്രങ്ങളിൽ ,  മുഗൾ, കൊളോണിയൽ കാലത്തെ കമ്പനി സ്‌കൂൾ എന്നീ  ശൈലീ നിബന്ധനകളാണ് ഷോ അവലംബിക്കുന്നത്. 

പോർട്രൈറ്റ് ഓഫ് എ മാൻ (1991) by ലാലു പ്രസാദ് ഷൊകേരള മ്യൂസിയം

വിശദാംശങ്ങൾക്ക് അവിശ്വസനീയമായ പ്രാധാന്യം കൊടുക്കുന്നവയാണ് ഷോ യുടെ രചനകളിൽ അധികവും. 

കൃത്യമായ,  ആത്‌മവിശ്വാസം സ്പുരിക്കുന്ന വരകളിലൂടെയാണ് അദ്ദേഹം തന്റെ രചനകൾ നടത്തുന്നത്. 

രേഖാഗണിതപരമായ കൃത്യതയോടെയാണ് അദ്ദേഹത്തിന്റെ രചനകൾ നിർമ്മിക്കപ്പെടുന്നത്.

ഹാർവെസ്ററ് (1981) by ഗണേഷ് ഹലോയ്കേരള മ്യൂസിയം

ഗണേശ് ഹലോയ് 1971  മുതൽ സൊസൈറ്റി ഓഫ് കൺടെംപററി ആർട്ടിസ്റ്റ്സിലെ അംഗമാണ് . അമൂർത്ത ചിത്രകലയിൽ പ്രഥമഗണനീയനായ അദ്ദേഹം കുത്തുകളും വരകളും മാത്രം ഉപയോഗിച്ച് മരങ്ങളേയും ഭൂമിയേയും വരക്കുന്ന  ‘മിനിമലിസ്റ്റ്'  പ്രകൃതിദൃശ്യങ്ങൾ പ്രസിദ്ധമാണ്.  

കുതിര by സുനിൽ ദാസ്കേരള മ്യൂസിയം

സൊസൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ് എന്ന സംഘടനയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായ സുനിൽ ദാസിന്റെ ,  കുതിരകളുടെയും,താൻ സ്പെയിനിൽ കണ്ട കാളപ്പോരിന്റെയും, ചാർക്കോളിൽ വരച്ച  ഊർജ്വസ്വലമായ ചിത്രങ്ങൾ പ്രശസ്തമാണ്. 

അൺ ടൈറ്റിൽഡ് (1994) by ഗണേഷ് പൈൻകേരള മ്യൂസിയം

1963 ലാണ് ഗണേഷ് പൈൻ .സൊസൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ്സിൽ ചേർന്നത്. തന്റെ ചെറുപ്പകാലത്ത്, 1946 ൽ,  കൽക്കത്തയിലെ കലാപത്തിന്റെ സമയത്ത്,  തകർന്ന ആ നഗരത്തിൽ കണ്ട  മൃതദേഹങ്ങളുടെ കൂമ്പാരങ്ങളുടെ   ദൃശ്യങ്ങൾ അദ്ദേഹത്തിനെ ശക്തമായി സ്വാധീനിച്ചു. 

ആ സംഭവത്തിന്റെ ആഘാതം അദ്ദേഹത്തിന്റെ രചനകളിൽ പ്രത്യക്ഷമാണ്. മരണവും, പൈശാചികരൂപികളായ ജന്തുക്കളും, വികൃതമായ രൂപങ്ങളും ഉള്ള ഇരുണ്ട സ്വപ്നങ്ങൾ നിറഞ്ഞവയാണ് അവ. ബംഗാൾ സ്‌കൂളിൽ  നിന്നും പ്രചോദനം കൊണ്ട  അദ്ദേഹം ആദ്യകാലത്ത് ജല ചായ ചിത്രങ്ങളാണ് വരച്ചിരുന്നത്. പിന്നീട് ഗൗഷേ ടെംപറ എന്നിവയിലേക്ക് മാറി. 

അൺ ടൈറ്റിൽഡ് (1971) by ലാലു പ്രസാദ് ഷൊകേരള മ്യൂസിയം

പ്രിന്റ് മേക്കിങ്ങിൽ സൊസൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ് നടത്തിയ പരീക്ഷണങ്ങൾ

1960 കളുടെ ആരംഭത്തിൽ, സൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ് ആണ്  പ്രിന്റുകൾ ഉണ്ടാക്കുന്നതിൽ വളരെ അധികം മുന്നോട്ട് പോയത് .ചെക്കോസ്ലോവാക്കിയയിൽ നിന്നും കൽക്കത്തയിൽ എത്തിയ ശില്പിയും, പ്രിന്റ് മേക്കറുമായ അജിത് ചക്രവർത്തി , ലെനിൻ സരണിയിലെ തന്റെ 157  ബി യിലുള്ള സ്റ്റുഡിയോ ഈ ഗ്രൂപ്പിലെ  അംഗങ്ങൾക്ക് ഉപയോഗിക്കാനായി വിട്ടു കൊടുത്തു. ചക്രവർത്തി കൊണ്ട് വന്നിരുന്ന  കൊത്തുപണികളും , മരത്തിലുള്ള രചനകളും കാണുവാനുള്ള അവസരം അവർക്ക് അതുവഴി ലഭിച്ചു. 

മെമ്വാർ (റീ വിസിറ്റ് ) മുരളി ചീരോത്, അറ്റ് കേരള മ്യൂസിയം - പാർട്ട് 2കേരള മ്യൂസിയം

കേരള മ്യൂസിയം സ്ഥാപകൻ മാധവൻ നായരാണ് ലാലു പ്രസാദ് ഷായുടെ സൃഷ്ടികൾ കലാകാരനിൽ നിന്ന് നേരിട്ട് വാങ്ങിയത്.


1990-കളുടെ തുടക്കത്തിൽ, മ്യൂസിയത്തിനായുള്ള സൃഷ്ടികൾ ശേഖരിക്കുന്നതിൽ നായരെ സഹായിച്ച ആർട്ടിസ്റ്റ് മുരളി ചീറോത്തിനൊപ്പം നായർ ഷായുടെ സ്റ്റുഡിയോ സന്ദർശിച്ചു.


നായരും ഷായും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ചീറോത്ത് ഈ വീഡിയോയിൽ പറയുന്നു.


അൺ ടൈറ്റിൽഡ് (1991) by സനത് കർകേരള മ്യൂസിയം

സൊസൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ് ന്റെ സ്ഥാപക അംഗമായ സനത് കൗർ വിവിധ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള പ്രഗത്ഭനായ പ്രിന്റ് മേക്കറാണ് . കാർഡ്ബോർഡ് ഇന്ടാഗ്ലിയോ , സൺ മൈക്ക എൻഗ്രേവിങ് എന്നിവയുടെ ഉപജ്ഞാതാവുമാണ്. 

അൺ ടൈറ്റിൽഡ് (1978) by സോംനാഥ് ഹൊറേകേരള മ്യൂസിയം

1950 കളുടെ മധ്യ കാലത്ത് പ്രിന്റ് മേക്കിങ് ഉപയോഗിച്ച് തുടങ്ങിയ സോംനാഥ് ഹോരെ, സൊസൈറ്റി ഓഫ് കോൺടെമ്പററി ആര്ടിസ്റ്സ് ന്റെ ആദ്യകാല അംഗമാണ്. 1960 കാലത്ത് അദ്ദേഹത്തിന്റെ രചനകൾ കണ്ട് മറ്റു പലരും പ്രിന്റ് മേക്കിങ് ഏറ്റെടുത്തു .

അൺ ടൈറ്റിൽഡ് (1985) by സോംനാഥ് ഹൊറേകേരള മ്യൂസിയം

1992 ൽ സോംനാഥ് ഹോരെഈ രചന മാധവൻ നായർ ഫൗണ്ടേഷന് സമ്മാനിച്ചു .

1943 ലെ ബംഗാൾ ക്ഷാമം, 1946 ലെ കർഷക സമരം എന്ന് തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിലെ സമൂഹ വിപത്തുകൾക്ക് സാക്ഷ്യം വഹിക്കുന്നവയാണ് ഹൊറേയുടെ കൃതികൾ. അദ്ദേഹത്തിനെ പ്രിന്റുകളിലും, ശിൽപ്പങ്ങളിലും ഈ ദുരന്തങ്ങളുടെ  ഇരകളുടെ തകർന്ന ദേഹങ്ങൾ കാണാം. 

അൺ ടൈറ്റിൽഡ് (1979) by ലാലു പ്രസാദ് ഷൊകേരള മ്യൂസിയം

1967 ൽ സൊസൈറ്റി ഓഫ് കൺടെംപററി ആർട്ടിസ്റ്റിസ്ൽ അംഗമായതിനുശേഷമാണ് ലാലു പ്രസാദ് ഷോ പ്രിന്റ് നിർമാണവും, കൊത്തുപണികളും ആരംഭിച്ചത്. ശാന്തിനികേതനിൽ അധ്യാപകനായതിനു ശേഷം ലിത്തോഗ്രാഫി ചെയ്യുവാൻ തുടങ്ങി. ഇവിടെ കാണുന്ന അമൂർത്ത ചിത്രങ്ങൾ അദ്ദേഹം പിന്നീട് ചെയ്ത ലക്ഷണയുക്തമായ രചനകളുടെ താരതമ്യം ചെയ്യുമ്പോൾ വ്യത്യസ്തമായി കാണപ്പെടുന്നു. 

ഹാങ്ങിങ് സർക്കിൾ (1970) by ലാലു പ്രസാദ് ഷൊകേരള മ്യൂസിയം

പുതിയ അംഗങ്ങളെ ആകർഷിച്ചുകൊണ്ട് ഇന്നും നിലനിൽക്കുന്ന സൊസൈറ്റി ഓഫ് കന്റെംപ്രറി ആർട്ടിസ്റ്റ്സ്  2009 ൽ കൊൽക്കൊത്തയിൽ ഒരു പ്രദർശനത്തോടെയാണ് സുവർണ്ണ ജൂബിലി ആഘോഷിച്ചത്.

Credits: Story

എക്സിബിറ്റ് ക്യൂറേഷൻ: 
സുപ്രിയ മേനോൻ 

കണ്ടൻറ് എഡിറ്റർമാർ

അരുന്ധതി നായർ
അദിതി നായർ 

ജ്യോതി എൽസ ജോർജ്ജ്
ഗോപിക കൃഷ്ണൻ

മലയാളം വിവർത്തനം : 
ഗീത നായർ

വീഡിയോ
ഓർമ്മക്കുറിപ്പുകൾ (റീവിസിറ്റഡ് ) ആർട്ടിസ്റ്റ് മുരളി ചീരോത്ത് ,  “കളക്റ്റിംഗ് ദി ആർട്ടിസ്റ്റ് : ദി മാധവൻ നായർ കളക്ഷൻ "എന്ന പ്രദർശനത്തിന്റെ ഉത് ഘാടനത്തിനായി തയ്യാറാക്കിയത്. 

 ഈ സംരംഭത്തിന് ടാറ്റ ട്രസ്റ്റിന്റെ സഹായത്തോടെയുള്ള ആർകൈവൽ ആൻഡ് മ്യൂസിയം ഫെല്ലോഷിപ്പ് ഇനീഷിയേറ്റിവിനു കീഴിലുള്ള  'ഇന്ത്യ ഫൗണ്ടേഷൻ ഫോർ ദി ആർട്ട്സ് 'ന്റെ സഹായം ലഭിച്ചു. 

വീഡിയോ റെക്കോർഡിങ്, എഡിറ്റിംഗ്:
സൂരജ്, ജോസ് മോഹൻ 

പ്രോഗ്രസീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പിന്റെ ഫോട്ടോയ്ക്ക് കടപ്പാട്: ഡി എ ജി മോഡേൺ

Credits: All media
The story featured may in some cases have been created by an independent third party and may not always represent the views of the institutions, listed below, who have supplied the content.
Stories from കേരള മ്യൂസിയം

Interested in Visual arts?

Get updates with your personalized Culture Weekly

You are all set!

Your first Culture Weekly will arrive this week.

Home
Discover
Play
Nearby
Favorites